പറവൂർ: പുതിയകാവ് ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പിന്റെ സഹായത്തോടെ കാലികൾക്ക് വൈക്കോലും കർഷകർക്ക് അരിയും പഞ്ചസാരയും നൽകി. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് പോൾ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.പി. പോൾസൺ, പി. രമ്യ, എ.വി. ജോർജ്, സംഘം സെക്രട്ടറി സോണി കൃഷ്ണൻ എന്നിവർ സംസാരിച്ചു.