അങ്കമാലി: ആനപ്പാറ ഫാത്തിമമാതാ പള്ളിയിൽ നടന്ന ഓണാഘോഷം 'ഓണപ്പഴമ ' മുൻ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ബേസിൽ പുഞ്ചപുതുശേരി അദ്ധ്യക്ഷത വഹിച്ചു. തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് ഓണസന്ദേശം നൽകി. മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മൺപാത്രങ്ങളിൽ പാചകംചെയ്ത ഭക്ഷണം പൊതുജനങ്ങൾക്ക് ചെറിയ മൺപാത്രങ്ങളിൽ വിതരണം ചെയ്തു. പ്ലാവിലയും ചിരട്ടക്കയിലും ഉപയോഗിച്ചാണ് ഭക്ഷണം കഴിച്ചത്. മരപ്പലകയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരുന്നത്. ഭക്ഷണം കഴിക്കുന്നതിന് ഉപയോഗിച്ച മൺചട്ടികൾ എല്ലാവർക്കും സൗജന്യമായി വിതരണം നടത്തി. പള്ളിയങ്കണത്തിൽ ഓണനഗരി ഒരുക്കി. പഞ്ചായത്ത് അംഗങ്ങളായ ടി.ടി. പൗലോസ്, എം.എം. ജെയ്‌സസൺ, ഫാ. ജോൺ പുതുവ, ഫാ. ജോസഫ് മഠത്തിപറമ്പിൽ , ഫാ. ടോമിൻ കുന്നത്തേറ്റ്, പള്ളി ട്രസ്റ്റി ബേബി ഇഞ്ചയ്ക്ക, വൈസ് ചെയർമാൻ പോൾ ജോസഫ്, പോഗ്രാം കോ ഓഡിനേറ്റർ പത്രോസ് പുതുവ എന്നിവർ പ്രസംഗിച്ചു.