കളമശ്ശേരി: കളമശ്ശേരി നഗരസഭയിൽ ഉണിച്ചിറയിലെ 32-ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി.ആർ വിനോദിന് വിജയം 221 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്. 1263 വോട്ടാണ് ആകെ പോൾ ചെയ്തത്. യു.ഡി.എഫിന് 742 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.കെ സിബിന് 521 വോട്ടുമാണ് ലഭിച്ചത്.