തൃക്കാക്കര : ഓണാഘോഷത്തോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ അസോസിയേഷനുകളും സംഘടനകളും വ്യക്തികളും നിരോധിത പിവിസി ഫ്ലക്സ് ഉപയോഗിച്ചാൽ പിഴ ചുമത്തുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. . ഓണാഘോഷത്തോടനുബന്ധിച്ച് ആനകളെ എഴുന്നള്ളിക്കുമ്പോൾ നാട്ടാന ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന്ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണെന്നും കളക്ടർ അറിയിച്ചു.