കൊച്ചി: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രിയിൽ സ്‌കൂൾ അദ്ധ്യാപകർക്ക് സൗജന്യ ആരോഗ്യ പരിശോധന സംഘടിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൽ അദ്ധ്യാപകർ നേരിടുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കണ്ടെത്താനും പരിഹരിക്കാനും വേണ്ടിയാണ് പരിശോധന. ഇന്നു മുതൽ 15 വരെ ലൂർദ് ആശുപത്രിയിൽ നടത്തുന്ന ചെക്കപ്പിൽ ബ്ലഡ്പ്രഷർ, രക്തപരിശോധന, ഡോക്‌ടേഴ്‌സ് കൺസൽട്ടേഷൻ, ക്ലിനിക്കൽ ന്യുട്രീഷൻ,ഡയബറ്റിക്‌സ്, ഫിസിയോതെറാപ്പി കൗൺസലിംഗ് എന്നീ സേവനങ്ങൾ സൗജന്യമായിരിക്കും. വിവരങ്ങൾക്ക്: 9496002666.