പനങ്ങാട്:കേരള കാർഷിക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണസമൃദ്ധി പച്ചക്കറി വിപണനചന്ത 7ന് കുമ്പളം പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ആരംഭിക്കും.വിപണി വിലയേക്കാൾ 30ശതമാനം വിലക്കുറവിൽ നാടൻ ജൈവപച്ചക്കറികൾഇവിടെ ലഭിക്കമെന്ന് കൃഷി ഓഫീസർ അറിയിച്ചു.സെപ്തംബർ10വരെ ചന്ത തുടരും.