mulanthurutthi-by-electio
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ 13ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു,ഡി.എഫ് സ്ഥാനാർത്ഥി ജോളി ജോർജ്ജ് സീറ്റ് നിലനിർത്തിയതിനുള്ള ആ​ഹ്ളാ​ദ​പ്ര​ക​ട​നം​ ​.

ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ 13ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു,ഡി.എഫ് സീറ്റ് നിലനിർത്തി , ജോളി ജോർജ്ജ് (യു.ഡി.എഫ് )592വോട്ടുകൾ നേടിയപ്പോൾ , സുജാത മനോഹരൻ(എൽ.ഡി.എഫ്) 431 ,സിമി രവി (എൻ.ഡി.എ)55 ,വോട്ടുകൾ വീതം ലഭിച്ചു . യു.ഡി .എഫ് ഭരണ സമിതിയിലെ പഞ്ചായത്തംഗമായിരുന്ന ഷിബി തങ്കച്ചൻ രാജി വച്ച ഒഴിവിലാണ് മത്സരം നടന്നത് . പഞ്ചായത്തു കഴിഞ്ഞ മൂന്നുവർഷക്കാലം ചെയ്ത ജനക്ഷേമ പ്രവർ ത്തനങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും ജനവിധിയും , മുന്നണിയുടെയും പ്രവർത്തകരുടെയും ഐക്യവുമാണ് പ്രീതിഫലിച്ചതെന്നും പഞ്ചായത്തു പ്രസിഡന്റ് റെഞ്ചി കുര്യൻ കൊള്ളിനാൽ അറിയിച്ചു .