നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ കരാർ സ്ഥാപനമായ തണ്ടർ ഫോഴ്‌സ് ലിമിറ്റഡിൽ ജോലി ചെയുന്ന തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു. ജില്ലാ ലേബർ ഓഫീസർ (ജനറൽ)
പി. രഘുനാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ധാരണയായത്. തൊഴിലുടമാ പ്രതിനിധികളും സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ട്രേഡ് യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.