അങ്കമാലി : അങ്കമാലി മുനിസിപ്പൽ പാർക്കിന്റെ രണ്ടാംഘട്ട നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം 7 ന് വൈകിട്ട് 4.30 ന് കളക്ടർ എസ്. സുഹാസ് നിർവഹിക്കും. കുട്ടികൾക്കായി ലൈബ്രറി ,സിനിമാ പ്രദർശനത്തിന് പ്രോജക്ട് ,അലങ്കാര ലൈറ്റുകളോടെ മിനി ഹൈമാസ്റ്റ് എന്നിവയാണ് പുതിയതായി നിർമ്മിച്ചിട്ടുള്ളത്. അങ്കമാലി- കാലടി റോഡിൽ വേങ്ങൂർ ജെ.ബി.സ്കൂളിന് സമീപത്താണ് പാർക്ക് . ദിവസവും വൈകിട്ട് 4 മുതൽ 8 വരെയും അവധി ദിനങ്ങളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയുമാണ് പ്രവേശനം. കുടിവെള്ള സൗകര്യത്തിനായി വാട്ടർ എ.ടി.എമ്മും സ്ഥാപിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.