ആലുവ: അദ്ധ്യാപക ദിനമായ ഇന്ന് കുന്നത്തേരി ന്യൂസ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് കൈയക്ഷര മത്സരം സംഘടിപ്പിക്കും. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച തായിക്കാട്ടുകര എസ്.പി.ഡബ്ല്യു സ്‌കൂളിനെ ആദരിക്കും. സ്‌കൂളിൽ നടക്കുന്ന പരിപാടി പ്രധാന അദ്ധ്യാപിക കെ.പി. മായ ഉദ്ഘാടനം ചെയ്യും.