ആലുവ: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ ഡിസ്ട്രിക്ട് പത്തിന് കീഴിലുള്ള വൈസ്‌മെൻസ് ക്ലബ് പാലാരിവട്ടം റോയൽസിന്റെ നേതൃത്വത്തിൽ വീൽചെയറുകൾ വിതരണം ചെയ്തു. ചുണങ്ങംവേലി എസ്.ഡി കോൺവെന്റിലെ അന്തേവാസികൾക്കാണ് വീൽചെയറുകൾ നൽകിയത്. വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ കെ.കെ. അനോഷ് നേതൃത്വം നൽകി. ഡിസ്ട്രിക്ട് സെക്രട്ടറി വേണുഗോപാൽ, ട്രഷറർ ബിനോയ്.സി.ഐസക്ക്, മെനറ്റ്‌സ് ലീഡർ ഡോ. ബിൻസു.സി.കോവൂർ, ക്ലബ് സെക്രട്ടറി സാജൻ ജോസഫ്, മെനറ്റ്‌സ് പ്രസിസന്റ് നൈസി സുമേഷ് എന്നിവർ പങ്കെടുത്തു.