ആലുവ: കുട്ടമശേരി സർവീസ് സഹകരണബാങ്കിലെ സീനിയർ അംഗങ്ങൾക്കുളള സാന്ത്വനം പെൻഷൻ വിതരണം ബാങ്ക് പ്രസിഡന്റ് എം. മീതിയൻ പിള്ള നിർവ്വഹിച്ചു. ബോർഡ് അംഗം കെ.കെ. അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ കെ. രഘുനാഥൻ നായർ, പി.എ. ഷാജഹാൻ, ബാങ്ക് സെക്രട്ടറി കെ. അജയകുമാർ എന്നിവർ പങ്കെടുത്തു.