അങ്കമാലി: മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി എം.എൽ.എ നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയിൽ നിർമ്മിക്കുന്ന പതിനാറാമത്തെ വീടിന്റെ ശിലാസ്ഥാപനം കരയാംപറമ്പത്ത് റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. കല്ലറയ്ക്കൽ വീട്ടിൽ ആന്റണിയുടെ വീടിനാണ് കല്ലിട്ടത്. ചടങ്ങിൽ മുൻ എം.എൽ.എ പി.ജെ. ജോയി, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, കരയാംപറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടൻ, ഫാ. പോൾ മാടശേരി, ഫാ. ആൻസൺ കണ്ണംമ്പിള്ളി, ഫാ. പോൾ അമ്പൂക്കൻ, പഞ്ചായത്തംഗം ഷൈബി പോളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എസ്. ഷാജി എന്നിവർ പങ്കെടുത്തു.