ആലുവ: തോട്ടക്കാട്ടുകര ടി.കെ.ആർ.എ ലൈബ്രറിയുടെ ആഴ്ചതോറും നടത്തിവരാറുള്ള തിങ്കൾകൂട്ടം എന്ന പരിപാടിയിൽ ജോബി തോമസ് ക്ലാസെടുത്തു. കുടുംബജീവിതവും മാനസിക സംഘർഷവും എന്നതായിരുന്നു വിഷയം. ലൈബ്രറി പ്രസിഡന്റ് ഡോ.കെ.കെ. റഷീദ്, പി.എൻ. പ്രസാദ് ചന്ദ്രശേഖരൻ പിള്ള, അയ്യപ്പൻ പിള്ള, ശശി, ജമാൽ, ഉണ്ണിക്കൃഷ്ണൻ, റസിഡൻറ്‌സ് അസോസിഷൻ പ്രസിഡന്റ് പി.എ. ഹംസക്കോയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.