ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാലീത്തീറ്റ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അലി അദ്ധ്യക്ഷത വഹിച്ചു. ക്ഷീരസഹകരണസംഘം പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കാരോത്തുകുഴി, ഡോ. ലിബി ആന്റണി, പഞ്ചായത്ത് സെക്രട്ടറി പി.എ. ഷാജി, ക്ഷീരസംഘം ഡയറക്ടർ പി.കെ. വിപിൻ എന്നിവർ സംബന്ധിച്ചു.