ആലുവ: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി സർക്കാർ അനുവദിച്ച തുക ഉപയോഗിക്കാത്ത ഉദ്യോഗസ്ഥന്മാരിൽ നിന്ന് പിഴ ഈടാക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രേംസൺ മാഞ്ഞമറ്റവും ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കലും ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുത്തെങ്കിലേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുവെന്നും ഇരുവരും പറഞ്ഞു.