excise
ഗഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായ പ്രതികൾ

കോതമംഗലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽകഞ്ചാവും ലഹരി ഗുളികകളും സ്കൂൾ കുട്ടികൾക്ക് ഉൾപ്പടെ വിൽപ്പന നടത്തിയ സംഘത്തെ കോതമംഗലം എക്സൈസ് പിടികൂടി. കൊലക്കേസ് പ്രതി ഉൾപ്പടെ നാല് പേരാണ് പിടിയിലായത്.2019 ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ച് ആവിഷ്ക്കരിച്ചിട്ടുള്ള ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി നടത്തിയ കോമ്പി ംഗ് ഓപ്പറേഷനിലാണ് വിവിധ കേസുകളിൽ പ്രതിയായ നെല്ലിക്കുഴി ഓലിക്കൽ ഫൈസലിനെയുംകൂട്ടാളികളായ കരിഞ്ഞു ആകാശ്, പൾസർ സാൻജോ , അച്ചു ഗോപി എന്നിവരെയുംപിടികൂടിയത്. അരകിലോ കഞ്ചാവും മാരകലഹരിമരുന്ന് ഗുളികകളുംപിടിച്ചു.കാൻസർ രോഗികൾക്ക് നൽകുന്ന ബ്യൂപ്രിനോർവിൻ വിഭാഗത്തിൽ ഉൾപ്പെടുന്ന അതിശക്തമായ വേദനസംഹാരിയുൾപ്പടെയാണ് സംഘത്തെ പിടികൂടിയത് .ഒരു ഗുളികയുടെ പകുതി കഴിച്ചാൽ 24 മണിക്കൂർ വരെ അതിന്റെ മയക്കം ഉണ്ടാകും. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം കാസീം ഇൻസ്പെക്ടടർ എം.വി.സലീം അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ. പി. സുധീർ പ്രിവന്റീവ് ഓഫീസർമാരായ എം.കെ.ഫൈസൽ, പി.പി.ഹസൈനാർ, അജി അഗസ്റ്റിൻ സി.ഇ.ഒമാരായ എ.ഇ.സിദ്ധിഖ്, ലിബു പി.ബി, ഷെബീർ ഇയാസ്, വിനോദ് ,ബിജു ഐസക് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.