അങ്കമാലി : അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഡിസ്റ്റ്) മീഡിയ വിഭാഗത്തിലെ അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്റ്റുഡന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഇന്ന് സമാപിക്കും. ലളിതകലാ അക്കാഡമി മുൻ ചെയർമാൻ സത്യപാൽ ടി.എ, സംവിധായകനും നാഷണൽ അവാർഡ് ജേതാവുമായ പി.എഫ്. മാത്യു, സംസ്ഥാന അവാർഡ് ജേതാവായ അരുൺ വിശ്വം, ചിത്രകാരൻ കണ്ണൻ ചിത്രാലയ, ശില്പകല ചിത്രകാരൻ ആർട്ടിസ്റ്റ് ഗോപി, സിജോ ജോസഫ് എന്നിവരാണ് ക്ലാസ് നയിക്കുന്നത്.