ksktu
കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാരംഭിച്ച മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ബി. ദേവദർശനൻ, ട്രഷറർ വി.എം. ശശി, എ.പി. ഉദയകുമാർ, എം.എച്ച്. സുധീർ, ഒ.വി. ദേവസി എന്നിവർ പ്രസംഗിച്ചു. നേതാക്കളായ സോമ പുരുഷോത്തമൻ, ടി.കെ. വത്സൻ, ടി. ഐ. ശശി, ടി.എൻ. മോഹനൻ, കെ.പി. അശോകൻ, സി.കെ. പത്മനാഭൻ, ഒ.എൻ. വിജയൻ, പി.കെ. സുബ്രമണ്യൻ, കെ. ഇന്ദിര, പി.ടി. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.