തൃക്കാക്കര : പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാരെ മറയാക്കി രാഷ്ട്രീയ എതിരാളികളെ നേരിടാൻ സി .പി .എം ശ്രമിക്കുകയാണെന്ന് പി.ടി തോമസ് എം.എൽ.എ ആരോപിച്ചു. പട്ടിക ജാതി പീഡനം ആരോപിച്ച് തനിക്കെതിരെ തൃക്കാക്കര നഗര സഭ ചെയർപേഴ്സൻ ഷീല ചാരു പൊലീസിന് നൽകിയ പരാതിയെകുറിച്ച് പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കേസുകൾ സി .പി .എമ്മിന്റെ നെറികെട്ട രാഷ്ട്രീയത്തിന് ഉദാഹരണമാണ്.പരാതിക്കാരിയോട് തനിക്ക് വിരോധമില്ല. . സി.പി.എം ജില്ലാ നേതാക്കളുടെ ഗുഢാലോചനയാണ്ഇത് . ഞായറാഴ്ച വൈകീട്ട് കാക്കനാട് മുണ്ടം പാലം ജംഗ്ഷനിൽ തൃക്കാക്കരയിലെ അഞ്ചു പദ്ധതികളുടെ നിർമ്മാണോദ്ഘാടനത്തെ ചൊല്ലി എൽ.ഡി.എഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യുഡിഎഫ് കൊടുത്ത പരാതിയിൽ ചെയർപേഴ്സൻ ഷീല ചാരു,വൈസ്ചെയർമാൻ കെ.ടി.എൽദോ,നഗരസഭ കൗൺസിലർ സി.എ.നിഷാദ് അടക്കം കണ്ടാൽ അറിയാവുന്ന 50 എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെയുംചെയർപേഴ്സന്റെ പരാതിയിൽ പി.ടി തോമസ് എം എൽഎ അടക്കം ഇരുപതോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു