കൊച്ചി: മുത്തൂറ്റ് ഫിനാൻസിൽ ഒരുവിഭാഗം ജീവനക്കാർ നടത്തുന്ന സമരം തീർപ്പാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ) ആവശ്യപ്പെട്ടു.

മുത്തൂറ്റ് ഫിനാൻസ് ശാഖകൾ അടച്ചു പൂട്ടാനെടുത്ത തീരുമാനം നടപ്പിലായാൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം വഴിമുട്ടും .ഭരിക്കുന്ന പാർട്ടിയുടെ ട്രേഡ് യൂണിയൻ തന്നെ അടച്ചുപൂട്ടലിന് കാരണമാകുന്നത് ദൗർഭാഗ്യകരമാണെന്നും ചേമ്പർ ചെയർമാൻ ഡോ. ബിജു രമേശ് വാർത്താക്കുറിപ്പിൽ പറഞ്ഞു.