കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ അസോസിയേഷനുകളും സംഘടനകളും വ്യക്തികളും നിരോധിത പി.വി.സി ഫ്ലക്സ് ഉപയോഗിച്ചാൽ പിഴ ചുമത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പി.വി.സി ഫ്ലക്സ് ഉപയോഗം പൂർണമായും ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന എല്ലാ ഔദ്യോഗിക അനൗദ്യോഗിക പരിപാടികളിലും കോടതി വിധികളും സർക്കാർ ഉത്തരവും പൂർണമായി നടപ്പിലാക്കണം. കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ച് ആനകളെ എഴുന്നള്ളിക്കുന്ന വേളയിൽ നാട്ടാന ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുമെന്ന് കളക്‌ടർ അറിയിച്ചു.