കൊച്ചി : വിവരാവകാശ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് പ്രമുഖ വിവരാവകാശ പ്രവർത്തകനായ അഡ്വ. ഡി.ബി. ബിനു നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. മുഖ്യ വിവരാവകാശ കമ്മിഷണർ ഉൾപ്പെടെയുള്ളവരുടെ കാലാവധി അഞ്ചു വർഷമായിരുന്നത് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന കാലയളവാക്കി.ഇവരുടെ വേതനവും സേവന വ്യവസ്ഥകളും കേന്ദ്ര സർക്കാർ നിശ്ചയിക്കുമെന്നഭേദഗതിയുമുണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള ഉദ്യോഗസ്ഥരെ ഭരണവിഭാഗത്തിന് കീഴിലാക്കുന്ന നടപടിയാണിതെന്നും ഇവരുടെ സ്വയം നിർണയാധികാരം നഷ്ടമാക്കുന്ന ഭേദഗതി റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.