കൊച്ചി: ശ്രീനാരായണ സേവാസംഘം നിർദ്ധനർക്ക് വിദ്യാഭ്യാസ,ചികിത്സാ സഹായം നൽകും. ഞായറാഴ്ച രാവിലെ 10 ന് എറണാകുളം സഹോദര സൗധത്തിൽ ചേരുന്ന യോഗം പി.ടി.തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. മുൻ മന്ത്രി കെ.ബാബു സഹായങ്ങൾ വിതരണം ചെയ്യും. സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ അദ്ധ്യക്ഷനാകും. എസ്.എൻ.വി സദനം പ്രസിഡന്റ് എം.ആർ.ഗീത, ടി.കെ.മംഗളാനന്ദൻ, പി.പി.രാജൻ, ഡോ.ടി.എൻ.വിശ്വംഭരൻ എന്നിവർ സംസാരിക്കും.