കൊച്ചി: ചിത്രകാരനായിരുന്ന അശാന്തന്റെ സ്മരണയ്ക്കായി ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ചിത്രകലാ പുരസ്‌കാരം 'അശാന്തം 2019' സിന്ധു ദിവാകരന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'എന്തുകൊണ്ട് ഇന്ത്യൻ കർഷകൻ ആത്മഹത്യ ചെയ്യാൻ ബാധ്യതപ്പെടുന്നു' എന്ന ചിത്രത്തിനാണ് സിന്ധുവിന് പുരസ്‌കാരം. 25000 രൂപയും മൊമന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. എൻ.പി അക്ഷയ് (അൺ ടൈറ്റിൽഡ്), എം.പി മനോജ് രാജഗിരി (മനുഷ്യൻ) എന്നിവർ ജൂറി അവാർഡിന് അർഹരായി. ഇരുവർക്കും 10000 രൂപയും മൊമന്റോയും സർട്ടിഫിക്കറ്റും നൽകും. എം.എൻ മിനിമോൾ (ലോസ്റ്റ് ഹെവൻ), അനന്തു പ്രമീൽ (അൺടൈറ്റിൽഡ്) എന്നിവർ പ്രത്യേക പരാമർശത്തിന് അർഹരായി. 5000 രൂപയും മൊമന്റോയും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ചിത്രകാരന്മായ പോൾ കല്ലാനോട്, രാജൻ കടലുണ്ടി, പാവേൽ സുരേഷ് എന്നിവർ അടങ്ങുന്ന സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്. 21ന് അഞ്ചിന്ഡർബാർ ഹാളിൽ നടക്കുന്ന പുരസ്‌കാര വിതരണസമ്മേളനം മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. . മത്സരത്തിൽ മൊത്തം 48 ചിത്രകാരന്മാരാണ് പങ്കെടുത്തത്. ഇവരുടെ ചിത്രങ്ങളുടെ പ്രദർശനം 12ന് വൈകിട്ട് അഞ്ച് മുതൽ ഡർബാർ ഹാളിൽ നടക്കും. ലളിതകലാ അക്കാദമി മുൻ ചെയർമാൻ ടി.എ സത്യപാൽ ഉദ്ഘാടനം ചെയ്യും. 21 വരെ തുടരും.