കൊച്ചി : കോൺഗ്രസ് നേതാവും എം.എൽ.എയും സാമൂഹിക പ്രവർത്തകയുമായിരുന്ന മേഴ്സി രവിയുടെ പത്താം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ ഇന്ന് എറണാകുളം ടൗൺഹാളിൽ മേഴ്സി രവി അനുസ്മരണം നടക്കും . വെെകിട്ട് 4 ന് കെ. സുധാകരൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. . ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ബെന്നി ബഹനാൻ , ഹെെബി ഈഡൻ, എം.എൽ.എമാരായ പി.ടി. തോമസ് , വി.ഡി. സതീശൻ, റോജി എം, ജോൺ, അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിക്കും.