bypass
അങ്കമാലി ബൈപ്പാസ് പദ്ധതി പ്രദേശം റോജി എം. ജോൺ എം.എൽ.എയുടെ നേത്യത്വത്തിൽ കിഫ്ബിയുടേയും, ആർ,ബി.ഡി.സി.കെയുടേയും, കിറ്റ്‌കൊയുടേയും പ്രതിനിധികൾ സന്ദർശിക്കുന്നു

അങ്കമാലി : ബൈപ്പാസ് പദ്ധതി പ്രദേശം വിദഗ്ദ്ധ സംഘം പരിശോധിച്ചു. റോജി എം. ജോൺ എം.എൽ.എ , നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, കിഫ്ബിയെ പ്രതിനിധീകരിച്ച് മുൻ ചീഫ് എൻജിനിയർ എ. സതീശൻ, ആർ.ബി.ഡി.സി.കെ എ ജി.എം. ലിസി കെ.എഫ്, സീനിയർ മാനേജർ റീനു എലിസബത്ത്, കിറ്റ്‌കോ കൺസൾട്ടന്റ് നിഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം പരിശോധിച്ചത്. നഗരസഭാ വൈസ്‌ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, കൗൺസിലർമാരായ ബാസ്റ്റ്യൻ പാറയ്ക്കൽ, റീത്താ പോൾ, ബിനു ബി. അയ്യമ്പിള്ളി, വീനീത ദിലീപ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ എന്നിവരും ഉണ്ടായിരുന്നു.

ബൈപ്പാസ് നിർമ്മിക്കുമ്പോൾ മാഞ്ഞാലിത്തോടുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ മുഴുവൻ എലിവേറ്റഡായി പണിയണമെന്ന് എം.എൽ.എ കിഫ്ബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി 284 കോടിയുടെ പുതുക്കിയ പദ്ധതി രേഖയും ആർ.ബി.ഡി.സി.കെ വഴി കിഫ്ബിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.