കൊച്ചി: ഈഴവ മെമ്മോറിയലാണ് നവോത്ഥാനത്തിന്റെ അടിസ്ഥാനശിലയെന്ന് ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ പറഞ്ഞു. ഈഴവ മെമ്മോറിയലിന്റെ അനുസ്‌മരണ ദിനത്തിൽ ബി.ഡി.ജെ.എസ് എളമക്കര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡന്റ് വി.എസ്.രാജേന്ദ്രൻ, സെക്രട്ടറി വിജയൻ നെരിശാന്തറ, കെ.ജി.ബിജു, കെ.ഡി.ഗോപാലകൃഷ്‌ണൻ, സുരേഷ് ലാൽ എന്നിവർ സംസാരിച്ചു.