അങ്കമാലി: തുറവൂർ ഐ.ടി.ഐയിൽ എംപ്ളോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.എ, ബി.ബി.എ, ബി.എ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, എക്കണോമിക്സ് വിഷയങ്ങളിൽ രണ്ടുകൊല്ലത്തെ അദ്ധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 17ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം. ഫോൺ: 9745078587.