പിറവം : എസ്.എൻ.ഡി.പി. യോഗം നോർത്ത് മുളക്കുളം ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിക്കും. 13 ന് രാവിലെ 9 ന് പള്ളിപ്പടിൽ നിന്നാരംഭിക്കുന്ന ജയന്തി ദിനാഘോഷ യാത്രയിൽ ദേവനൃത്തം, വിവിധ കലാരൂപങ്ങൾ , ഗായകസംഘം , വാദ്യമേളങ്ങൾ എന്നിവ അണിനിരക്കും. ഉച്ചയ്ക്ക് 12 ന് ഘോഷയാത്ര ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. 12.10 ന് ക്ഷേത്ര ഗേറ്റ സമർപ്പണവും പിറന്നാൾ സദ്യയും നടക്കും. വെെകിട്ട് 7 മുതൽ വിവിധ കലാപരിപാടികളും ഓണസദ്യയും . മഹാസമാധി ദിനമായ 21 ന് രാവിലെ 7 ന് നടതുറക്കും. 10 ന് ശാഖാ പ്രസിഡന്റ് രാജീവ് സമാധിസന്ദേശം നൽകും. 2 ന് ഭജനാമൃതവും 3 ന് സമർപ്പണ പൂജയും നടക്കും.