bdjs
ബി.ഡി.ജെ.എസ് പോണേക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽഇടപ്പള്ളി റെയിൽവെ മേൽപ്പാലം റോഡിനു മുമ്പിൽ നടത്തിയ പ്രതിക്ഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി കുണ്ടും കുഴിയും നിറഞ്ഞ് തകർന്നടിഞ്ഞ ഇടപ്പള്ളി റെയിൽവെ മേൽപ്പാലം റോഡ് നന്നാക്കാത്തതിൽ പ്രതിക്ഷേധിച്ച് ബി.ഡി.ജെ.എസ് പോണേക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. റോഡ് ഗതാഗതയോഗ്യമാക്കാത്ത നാഷണൽ അതോറിട്ടിയുടെ നടപടി അത്യന്തം ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏരിയ കമ്മിറ്രി പ്രസിഡന്റ് എ.ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.ബി. വിക്രമൻ , മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ, എം.ബി.ജയകൃഷ്ണൻ, മഹിളാ സേന പ്രസിഡന്റ് ബീന നന്ദകുമാർ , വാസന്തി, വി.എസ് രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.