ഉദയംപേരൂർ : പഞ്ചായത്തിൽ രണ്ടാം വാർഡിലെ വയോജനങ്ങൾക്ക് ഓണപ്പുടവയും,ഓണസദ്യയും നൽകി. വാർഡ് മെമ്പർ എം.കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം ശിശുക്ഷേമ വികസന ഓഫീസർ ഇന്ദു.വി.എസ് ഉദ്ഘാടനം ചെയ്തു. ഓണപ്പുടവ വിതരണോദ്ഘാടനം ട്രാഫിക്ക് സി.ഐ വൈ.നിസാമുദ്ദീൻ നിർവഹിച്ചു. എം.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു .ഐ.സി.ഡി.എസ് ഓഫീസർ പ്രജീന ,സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിരാ മോഹൻ , എം.എസ്.ഡബ്യു വിദ്യാർത്ഥികളായ അഞ്ജലി ,അജിത, ബിനു എ .ഡി .എസ് ചെയർപേഴ്സൺ ഗീത തങ്കൻ തുടങ്ങിയവർ സംസാരിച്ചു.

.

ഉദയംപേരൂർ രണ്ടാം വാർഡിൽ വയോജനങ്ങളുടെ ഓണാഘോഷം ശിശുക്ഷേമ വികസന ഓഫീസർ ഇന്ദു.വി.എസ് ഉദ്ഘാടനം ചെയ്യുന്നു