piravom
പിറവം ആറഅറുത്തീരം പാർക്കിൽ കട്ടെത്തിയ കഞ്ചാവ് ചെടി

പിറവം: പാഴൂർ കല്ലിടുംമ്പിൽ കടവ് ആറ്റുതീരം പാർക്കിൽസാക്ഷാൽ കഞ്ചാവു ചെടി .വടക്കെ വാക്ക് വേയോടു ചേർന്ന കൽക്കെട്ടിനു താഴെ പുഴയിറമ്പിൽ ആരൊ തടം കോരി നനച്ചു പരിപാലിച്ച രീതിയിലാണ് ചെടിയുടെ നിൽപ് . ഏകദേശം മൂന്നാഴ്ച പ്രായമുണ്ട് ഇവയ്ക്ക് ഇലകളും ചില്ലകളും തളിർത്തു വരുന്നേയുള്ളു നാട്ടുകാർ വിവരം എറണാകുളം അസി. എക്സൈസ് കമ്മീഷണർ ബി.സുരേഷിനെ അറിയിച്ചു . എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്പെക്ടർ പി.ശ്രീരാജ് , പ്രിവന്റീവ് ഓഫിസർമാരായ രാം പ്രസാദ്, ജോർജ് ജോസഫ്, സിജി പോൾ, സിവിൽ ഓഫീസർമാരായ പി.എൽ.ജോർജ്, സിദ്ധാർത്ഥൻ,എം.എം.അരുൺകുമാർ എന്നിവരടങ്ങുന്ന സംഘം സ്ഥലം വിശദമായി പരിശോധിച്ചു .ചെടി പിഴുതെടുത്തു.കൃഷിക്കാരനെ ഉടൻ പിടികൂടുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു