accident
മരണമടഞ്ഞ ബോബി മാത്യു, ഭാര്യ ഡോളി, മകൻ സ്റ്റീവ്

മരണമടഞ്ഞത് കോതമംഗലം സ്വദേശികൾ

കോതമംഗലം: സൗത്ത് ഫ്‌ളോറിഡയിലെ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കോതമംഗലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തിൽ മത്തായിയുടെ(എം.എ.കോളജ് റിട്ട.പ്രൊഫസർ) മകൻ ബോബി മാത്യു (46) ഭാര്യ ഡോളി (42) മകൻ സ്റ്റീവ് (14) എന്നിവരാണ് മരിച്ചത്. ഇവർ യാത്ര ചെയ്തിരുന്ന കാർ ചൊവ്വാഴ്ച ദേശീയ പാതക്ക് അരികിൽ തടാകത്തിലേക്ക് മറിയുകയായിരുന്നു. ഫ്‌ളോറിഡയി​ലെ സമയം വൈകിട്ട് 6.30 നാണ് സംഭവം.
ഫ്‌ളോറിഡ മയാമി ഹോളിവുഡ് സയോൺ അസംബ്‌ളിസ് ഓഫ് ഗോഡ് സഭാ വിശ്വാസികളാണ്.ബോബിയുടെ സഹോദരങ്ങൾ: ബാബു (ചിക്കാഗോ), ബീബ (ഡാളസ്)
സംസ്‌കാരം പിന്നീട്.