മൂവാറ്റുപുഴ: നിർമ്മല കോളേജ്, കൊമേഴ്‌സ് ഗവേഷക വിഭാഗവും ഇൻസ്റ്റിറ്റൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ എറണാകുളം ചാപ്റ്ററും മഹാത്മാ ഗാന്ധി സർവകലാശാലയും ചേർന്ന് അക്കൗണ്ടിംഗ് സ്റ്റാൻന്റേർഡ്‌സിൽ സംസ്ഥാനതല ഏകദിന ശിൽപശാല നടത്തി ഐ.സി.എ.ഐ. യുടെ എറണാകുളം ചാപ്റ്ററിന്റെ ചെയർമാൻ ശ്രീനിവാസൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ റോയി വർഗീസ്, നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. ജയിംസ് മാത്യു, പ്രോഗ്രാം കോർഡിനേറ്റർ ഡോ.സോണി കുര്യാക്കോസ്, അനു ജോസി ജോയി എന്നിവർ പ്രസംഗിച്ചു.