പെരുമ്പാവൂർ: പെരുമ്പാവൂർ മർച്ചന്റ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ലഹരി രഹിത ശുചിത്വ നഗരത്തിനായി നടത്തുന്ന സംയുക്ത യോഗം ഇന്ന് നടക്കും.പെരുമ്പാവൂർ വ്യാപാരഭവൻ ഹാളിൽ വൈകിട്ട് നാലിന് ചേരുന്ന യോഗത്തിൽ വിവിധ സംഘടന ഭാരവാഹികൾ പങ്കെടുക്കും.പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും വളർന്നുവരുന്ന ലഹരി-പെൺവാണിഭ സംഘങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു യോഗം വിളിച്ചുചേർക്കാൻ ഇടയാകിയ സാഹചര്യമെന്ന് ജനറൽ സെക്രട്ടറി വി.പി. നൗഷാദ് അറിയിച്ചു.