കൊച്ചി: ജില്ല വ്യവസായ കേന്ദ്രത്തിൽ നിന്ന് മാർജിൻ മണി വായ്പ എടുത്തിട്ടുള്ളവയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി അടച്ചുതീർക്കാൻ അവസരം. വായ്പ എടുത്തവർ മരിച്ചുപോകുകയും വ്യവസായ ആസ്തികൾ ഒന്നും അവശേഷിക്കാതിരിക്കുന്നവരുടെയും വായ്പ പൂർണ്ണമായും എഴുതി തള്ളുന്നതാണ്. കൂടാതെ കുടിശികയായിട്ടുള്ള എല്ലാ വായ്പക്കാർക്കും പലിശയുടെ പകുതിയും മുതലും അടച്ച് വായ്പ തീർപ്പാക്കാവുന്നതാണ്. റവന്യു റിക്കവറിക്ക് ശുപാർശ ചെയ്ത് റവന്യു അധികാരികൾ മടക്കി അടയച്ചിട്ടുള്ള എല്ലാ യൂണിറ്റുകൾക്കും മുതൽ മുടക്ക് മാത്രം അടച്ച് വായ്പ തീർപ്പാക്കാൻ അവസരം ഉണ്ടായിരിക്കും. ആനുകൂല്യം നവംബർ എട്ടു വരെ .