school-file
അദ്ധ്യാപക ദിനത്തിൽ പായിപ്ര ഗവ.യുപി സ്കൂളിൽ നടന്ന ഗുരുവന്ദനം പരിപാടി

മുവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്‌കൂളിൽ അദ്ധ്യാപക ദിനം ആഘോഷിച്ചു. പഞ്ചായത്ത് മെമ്പർ നസീമ സുനിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സിറാജുദ്ധീൻ മൂശാരി അദ്ധ്യക്ഷത വഹിച്ചു.കെ.എം നൗഫൽ സ്വാഗതം പറഞ്ഞു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.എൻ കുഞ്ഞുമോൾ സന്ദേശം നൽകി. സലീന എ, മുഹ്‌സിന .പി.കെ, അനീസ കെ.എം,ഗ്രീഷ്മ വിജയൻ, സുൽഫിന കെ.എം, ലിബിന കെ.എം എന്നിവർ സംസാരിച്ചു. ഗുരുവന്ദനംപരിപാടിയിൽ കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ ആശംസാ കാർഡ് നിർമ്മാണം, അദ്ധ്യാ പകരുടെ പ്രൊഫൈൽ തയ്യാറാക്കി അവതരിപ്പിക്കൽ, കുറിപ്പ് തയ്യാറാക്കൽ, അദ്ധ്യാപകദിന ചിന്തകൾ പങ്ക് വെക്കൽ എന്നിവയുമുണ്ടായി​രുന്നു.
കടാതി ഗവ. എൽ.പി. സ്‌കൂളിൽ നടത്തിയ അദ്ധ്യാപക ദിനാഘോഷത്തിൽ പൂർവ്വ അദ്ധ്യാപകരെ ആദരിച്ചു. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു യോഗം ഉദ്ഘാടനം ചെയ്തു. പി.ടി​.എ. പ്രസിഡന്റ് പി.എൻ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലിസി​ പോൾ സ്വാഗതം പറഞ്ഞു. മുൻ അദ്ധ്യാപകരായ മോളി, ശോശാമ്മ, സി.കെ. ദാമോദരൻ, എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു . അദ്ധ്യാപകരായ എ.ബി. ദിപ, വീണ, ബിൻസി എന്നിവർ സംസാരിച്ചു.
മുളവൂർ എം.എസ്.എം.സ്‌കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ നടന്ന അദ്ധ്യാപക ദിനാഘോഷം നടന്നു. പി.ടി.എ പ്രസിഡന്റ് ഇ.പി.ഷംസുദ്ദീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. മനേജർ എം.എം.അലി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ വിചക്ഷണനും, ദേശീയ വിദ്യാഭ്യാസ അവാർഡ് ജേതാവുമായ ഇ.കെ.മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ അദ്ധ്യാപകർക്കും മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സീനത്ത് അസീസ്, മനേജ് മെന്റ് പ്രതിനിധികളായ എം.എം.കുഞ്ഞുമുഹമ്മദ്, എം.എം.സീതി എന്നിവർ സംസാരിച്ചു.