മുവാറ്റുപുഴ: അടിയ്ക്കടി വൈദ്യുതി തടസം മൂലം പ്രവർത്തനതടസപ്പെട്ടിരുന്ന ഏനാനല്ലൂർവില്ലേജ് ഓഫീസിന് ആശ്വാസം. ലഭിച്ചത് 2000 വാട്‌സ് ശേഷിയുള്ള യു.പി.എസ്. മുൻ പി.എസ്.സി അംഗവും ഇൻഫാം ദേശീയ ട്രസ്റ്റിയുമായിരുന്ന പരേതനായ കാരിമറ്റം മനയത്ത് ഡോ. എം.സി ജോർജിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബമാണ് ഓഫിസിലെ മുഴുവൻ ആവശ്യങ്ങൾക്കും ഉതകുന്ന യു.പി.എസ് വാങ്ങി നൽകിയത്. ചടങ്ങിൽ എം.സി. ജോർജിന്റെ ഭാര്യ മേരീ ജോർജിൽ നിന്നും മുവാറ്റുപുഴ ആർ.ഡി.ഒ എം.ടി അനിൽകുമാർ യു.പി.എസ്. ഏറ്റുവാങ്ങി. മുവാറ്റുപുഴ തഹസിൽദാർ പി.എസ്.മധുസൂദനൻ നായർ, ഭൂരേഖ തഹസിൽദാർ അമൃതവല്ലി അമ്മാൾ, ഗ്രാമ പഞ്ചായത്തംഗം സിന്ധു ബെന്നി, ഫാ.ഡോ.എം.സി. അബ്രഹാം, എന്നിവർ പങ്കെടുത്തു. . ഈ വർഷത്തെ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട റോയി.പി. ഏലിയാസിന്റെയും സഹപ്രവർത്തകരുടെയും ആത്മാർത്ഥമായ ശ്രമം വില്ലേജ് ഓഫീസിനെ സ്മാർട്ടാക്കുന്നു.