വൈപ്പിൻ: സ്വകാര്യഫാമിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്ന് കാണിച്ച് ഉടമ പോലീസിൽ നൽകിയ പരാതിയെത്തുടർന്നുണ്ടായ അറസ്റ്റിൽ എം.എൽ.എ ഓഫീസ് ഇടപെട്ടെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് എസ്. ശർമ്മ എം.എൽ.എ വ്യക്തമാക്കി. ഈ സംഭവത്തിൽ ഉൾപ്പെട്ട ഒരു കക്ഷിക്കുവേണ്ടിയും യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് എം.എൽ.എ വ്യക്തമാക്കി.