വൈപ്പിൻ: മത്സ്യബന്ധന ഗ്രൂപ്പുകൾക്ക് നൽകുന്ന മത്സ്യലേല ബോണസ് വിതരണം സംഘം പ്രസിഡന്റ് എ. ജി. ഫുൽഗുനന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. പി. ഷിബു നിർവ്വഹിച്ചു.
മത്സ്യഫെഡ് എറണാകുളം ജില്ലാ മാനേജർ ഡെയ്‌സി ബെന്നി പലിശ രഹിത വായ്പ വിതരണവും, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സി. സിജി വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. സംഘം വൈസ് പ്രസിഡന്റ് എ. എക്‌സ്. ആന്റണി, നായരമ്പലം ഗ്രാമപഞ്ചായത്ത് അംഗം കെ. ബി. ജോഷി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോബി വർഗീസ്, മധ്യമേഖല ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാർ ഷാനവാസ് ബി., എറണാകുളം ഫിഷറീസ് ഡവലപ്‌മെന്റ് ഓഫീസർ പി. കെ. ഉണ്ണി, മത്സ്യഫെഡ് ജില്ലാ അസി. മാനേജർ സുധ, മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ അഞ്ജു അലക്‌സ്, മോട്ടിവേറ്റർ നിഷ ശക്തീധരൻ, സംഘം സെക്രട്ടറി ഗായത്രി എം. എ. എന്നിവർ പ്രസംഗിച്ചു.