വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ ജനിച്ച് സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കളെ വീടുകളിലെത്തി ആദരിക്കും. വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ ഓണക്കോടി വിതരണം ചെയ്യുകയും ഓണവിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. സി.കെ. ഇന്ദ്രൻ, അബ്ദു എടവനക്കാട്, ജി.ബി. ഭട്ട്, കൊല്ലപ്പൻ ഞാറയ്ക്കൽ, ഐ.എൻ.ടി.യു.സി നേതാവ് ജോൺ മണുവേലിപ്പറമ്പിൽ എന്നിവരെയാണ് ആദരിക്കുന്നത്. രാവിലെ 9.30ന് എളങ്കുന്നപ്പുഴ ജംഗ്ഷനിൽ നടക്കുന്ന പരിപാടി കെ.പി.സി.സി സെക്രട്ടറി എം.വി. പോൾ ഉദ്ഘാടനം ചെയ്യും. അകമ്പടി വാഹനങ്ങൾ എളങ്കുന്നപ്പഴ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്യും കെ.എസ്. കിഷോർകുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എ. പ്രേംകുമാർ സ്വാഗതവും ട്രഷറർ വി.കെ. സുനിൽകുമാർ നന്ദിയും പറയും. ടി.എം. സുകുമാരപിള്ള, അരവിന്ദാക്ഷൻ ബി. തച്ചേരി, വി.എം. സഹീർ എന്നിവർ സംസാരിക്കും.