മൂവാറ്റുപുഴ: മതനൂനപക്ഷങ്ങളുടെ അവകാശത്തെയും, ഇന്ത്യൻ ഭരണ ഘടനയെയും അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ മുവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം മുവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.കബീർ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. കുര്യക്കോസ്, മണ്ഡലം പ്രസിഡന്റുമാരായ ഉമ്മർ, മക്കാർ മാറാടി, ഷാനവാസ് പറമ്പിൽ പായിപ്ര, ബ്ലോക്ക് ഭാരവാഹികളായ.ഇ.എം.സലീം, ആന്റോ ജോസ്, കെ.കെ.നൂറുദ്ധീൻ എന്നിവർ നേതൃത്വം നൽകി.