കൊച്ചി : ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടി ഹോട്ടലിലെ മലബാർ കഫേ റെസ്റ്റോറന്റിൽ പൂരാടം, ഉത്രാടം ദിനങ്ങളായ 9 നും 10നും ഓണം പ്രമാണിച്ച് വെജിറ്റേറിയൻ ബുഫെ ലഭ്യമാകും. തിരുവോണത്തിന് രാവിലെ 11 മുതൽ 3 വരെ ഓണസദ്യ ലഭിക്കും. തിരുവോണദിനത്തിൽ രാവിലെ 11 മുതൽ 2.30 വരെ ഉറിയടിയും വടംവലിയും നടക്കും. മൂന്ന് ദിവസവും ഹോട്ടലിലെ സ്പായിൽ 30 ശതമാനം ഇളവും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.