schooll
സംസ്ഥാനത്തെ മികച്ച അഞ്ചാമത് പി.ടി.എ യ്ക്ക് ലഭിച്ച പുരസ്കാരം മന്ത്രി സി.രവീന്ദ്രനാഥിൽ നിന്നും ഏറ്റു വാങ്ങുന്നു

കിഴക്കമ്പലം: സംസ്ഥാനത്തെ ഏറ്റവും മികച്ച അദ്ധ്യാപക രക്ഷകർത്തൃ സംഘടനകളിൽ പ്രൈമറി വിഭാഗത്തിൽ അഞ്ചാം സ്ഥാനം കുമ്മനോട് ഗവ.മോഡൽ യു.പി സ്കൂളിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന അദ്ധ്യാപക ദിനാഘോഷത്തിൽ മന്ത്രി സി.രവീന്ദ്രനാഥ് പുരസ്ക്കാരം സമ്മാാനി​ച്ചു.സർഗ്ഗ വിദ്യാലയ പദവി ലഭിച്ച സബ് ജില്ലയിലെ സ്‌ക്കൂളാണിത്. മികച്ച സ്‌കൂൾ,ക്ളാസ് ലൈബ്രറി, ഗണിത ലാബ്, സയൻസ് പാർക്ക് , സയൻസ് ലാബ്, ജൈവ വൈവിദ്ധ്യ പാർക്ക്, എ സി സ്മാർട്ട് ക്ലാസ്സ് റൂം, ഗ്രീൻ ഗാർഡൻഎന്നി​വയുണ്ട്.കോലഞ്ചേരി സബ് ജില്ലയിലെ ഏ​റ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് ഇവിടെയാണ്.