പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി പര്യടനത്തിന്റെ സമാപനദിനമായ ഇന്ന് കരുമാല്ലൂർ, ചേന്ദമംഗലം മേഖലകളിൽ പര്യടനം നടത്തും. യൂണിയന്റെ കീഴിലുള്ള 72 ശാഖകളിലാണ് അഞ്ചു ദിവസങ്ങളിലായി പര്യടനം. രാവിലെ 9.15ന് മനയ്ക്കപ്പടി ശാഖയിൽ നിന്ന് പര്യടനം തുടങ്ങു. 9.50ന് കരുമാല്ലൂർ ഈസ്റ്റ്, 10.25ന് ആലങ്ങാട്, 10.55ന് കാരുകുന്ന്, 11.25ന് വെളിയത്തുനാട്, 12.05ന് അടുവാത്തുരുത്ത്, 12.45ന് കുരുമാല്ലൂർ, 2ന് തൂയിത്തറ, 2.30ന് വലിയപല്ലംതുരുത്ത്, 3.10ന് കൊച്ചങ്ങാടി, 3.45ന് വടക്കുംപുറം, 4.25ന് വലിയപഴമ്പിള്ളിത്തുരുത്ത്, 4.50ന് കിഴക്കുംപുറം, 5.20ന് പാലാതുരുത്ത് - മുണ്ടുരുത്തി, 5.40ന് തെക്കുംപുറം, 6.30ന് കരിമ്പാടം ശാഖയിൽ സമ്മേളനത്തോടെ സമാപനം.