എസ്.സി.എം.എസിൽ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ
കളമശേരി: ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങാത്ത രീതിയുള്ള കെട്ടിട നിർമ്മാണ രീതികളാണ് വെള്ളപ്പൊക്കത്തിന്റെ പ്രധാന ഹേതുവെന്ന് ഗാഡ്ഗിൽ കമ്മിറ്റി അംഗവും സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോർഡ് മുൻ ചെയർമാനുമായ ഡോ.വി.എസ്.വിജയൻ പറഞ്ഞു.
യങ് എൻവയോൺമെന്റലിസ്റ്റ് ഒഫ് എസ്.സി.എം.എസ് ക്ലബായ 'യെസ്' കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.സി.എം.എസ് സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് പ്രിൻസിപ്പൽ ഡോ. ജി.ശശികുമാർ അധ്യക്ഷത വഹിച്ചു. പി.ജി.ഡി.എം ഡിപ്പാർട്ടമെന്റ് അസോസിയേറ്റ് പ്രൊഫസറും ക്ലബ് കോർഡിനേറ്ററുമായ ഡോ. മോഹൻ.ബി, യെസ് ഉപദേശക സമിതി അംഗവും ഫാക്കൽറ്റിയുമായ പ്രദീപ്.കെ.വി എന്നിവർ സംസാരിച്ചു. മാദ്ധ്യമ പ്രവർത്തകനും എസ്.സി.എം.എസിലെ മീഡിയ മാനേജരുമായ സനൽ പോറ്റി അധ്യാപക ദിനസന്ദേശമായി സുഗതകുമാരിയുടെ കവിത അവതരിപ്പിച്ചു.