guru-mandapam
പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിൽ നിർമ്മിക്കുന്ന ഗുരുമണ്ഡപത്തിന്റെ ശിലാസ്ഥാപനം നാരായണഋഷി നിർവഹിക്കുന്നു.

പറവൂർ : പറവൂർ ഈഴവ സമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിൽ ശ്രീനാരായണ ഗുരുദേവന്റെ വിഗ്രഹപ്രതിഷ്ഠ നടത്തുന്നതിന് നിർമ്മിക്കുന്ന ഗുരുമണ്ഡപത്തിന്റെ ശിലാസ്ഥാപനം നാരായണഋഷി നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി എ.കെ. ജോഷി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ഈഴവ സമാജം പ്രസിഡന്റ് എൻ.പി. ബോസ്, സെക്രട്ടറി എം.കെ. സജീവൻ, ട്രഷറർ പി.ജെ. ജയകുമാർ, വാർഡ് അംഗം കെ.ജി. ഹരിദാസൻ, പറവൂർ ടൗൺ ശാഖാ സെക്രട്ടറി ടി.എസ്. ജയൻ, പാലാതുരുത്ത് സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.