കൊച്ചി : അമേരിക്കൻ സർവകലാശാലകളിലെ പഠനസാദ്ധ്യതകൾ സംബന്ധിച്ച് ഇന്ന് എറണാകുളം മേനകയിലെ താജ് ഗേറ്റ്‌വേ ഹോട്ടലിൽ മേള സംഘടിപ്പിക്കും.

അമേരിക്കയിലെ സർവകലാശാലകളുടെ 23 പ്രതിനിധികൾ പങ്കെടുക്കും. പഠനസാദ്ധ്യതകൾ, കോഴ്സുകൾ, നടപടിക്രമങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാകുമെന്ന് ചെന്നൈയിലെ അമേരിക്കൻ എംബസി അധികൃതർ അറിയിച്ചു.