പറവൂർ : ഓണത്തോടനുബന്ധിച്ച് പറവൂർ സഹകരണ ബാങ്ക് അംഗ കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ നിർവഹിച്ചു. ഇ.പി. ശശിധരൻ, ശ്രീദേവി അപ്പുക്കുട്ടൻ, എം.പി. ഏഞ്ചൽസ്, എം.എ. വിദ്യാസാഗർ, ജെ. വിജയകുമാർ, കെ.ആർ. ദീദി, കെ.ബി. ചന്ദ്രബോസ് തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങൾക്ക് അഞ്ച് കിലോ അരി, ഒരു കിലോ പഞ്ചസാര എന്നിവ ഹെഡ് ഓഫീസിലും കിഴക്കേപ്രം, പറവൂത്തറ, കെടാമംഗലം ശാഖകളിലൂടെയുമാണ് വിതരണം ചെയ്യുന്നത്.